നടന് രവി കിഷന്റെ മകള്‍ സൈന്യത്തില്‍ ചേര്‍ന്നു; അഭിമാനമെന്ന് അനുപം ഖേര്‍
രാജ്യത്തെ സേവിക്കാനായി കഴിഞ്ഞ മൂന്നു വര്‍ഷമായി മകള്‍ കഠിന പ്രയത്നത്തിലായിരുന്നു എന്നാണ് രവി കുറിച്ചത്

നടനും എംപിയുമായ രവി കിഷന്റെ മകള്‍ ഇഷിത സൈന്യത്തില്‍ ചേര്‍ന്നു. ഗവണ്മെന്റിന്റെ അഗ്നിപഥിലൂടെയാണ് 21 കാരിയായ ഇഷിത സൈന്യത്തിന്റെ ഭാഗമായത്. രവി കിഷന് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. രാജ്യത്തെ സേവിക്കാനായി കഴിഞ്ഞ മൂന്നു വര്‍ഷമായി മകള്‍ കഠിന പ്രയത്നത്തിലായിരുന്നു എന്നാണ് രവി കുറിച്ചത്.
എന്റെ ധീരയായ മകള്‍ ഇഷിത ശുക്ല കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ സേവിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു. ഡല്‍ഹി ഡയറക്ടറേറ്റിലെ 7 ഗേള്‍സ് ബെറ്റാലിയനിലെ കേഡറ്റാണ് അവള്. കടുത്ത ശൈത്യത്തിലും കോടമഞ്ഞിലും പരിശീലനം നടത്തിയാണ് റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുത്തത്. അഗ്നിപഥിലൂടെ സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അവള് എന്നോട് പറയുകയായിരുന്നു. മുന്നോട്ടു പോകാന്‍ ഞാന്‍ അവളോട് പറഞ്ഞു.- രവി കിഷന് കുറിച്ചു.
मà¥à¤°à¥ पà¥à¤¯à¤¾à¤°à¥ दà¥à¤¸à¥à¤¤ @ravikishann ! à¤à¤ªà¤à¥ बà¥à¤à¥ #Ishita à¤à¥ बारॠमà¥à¤ पà¥à¤°à¥à¤°à¤£à¤¾à¤¤à¥à¤®à¤ समाà¤à¤¾à¤° पढ़ा! à¤à¤¿ à¤à¤¨à¥à¤¹à¥à¤à¤¨à¥ à¤à¤à¥à¤¨à¤¿à¤µà¥à¤° सà¥à¤à¥à¤® à¤à¥ à¤à¤¨à¥à¤¤à¤°à¥à¤à¤¤ हमारॠडिफà¥à¤à¤¸ फ़à¥à¤°à¥à¤¸à¥à¤à¤¼ à¤à¥à¤à¤¨ à¤à¥ हà¥à¥¤à¤®à¤¨ पà¥à¤°à¤¸à¤¨à¥à¤¨ à¤à¥ हà¥à¤ à¤à¤° à¤à¤°à¥à¤µà¤¿à¤¤ à¤à¥à¥¤à¤à¤¶à¤¿à¤¤à¤¾ à¤à¥ मà¥à¤°à¤¾ पà¥à¤¯à¤¾à¤°à¤¾ à¤à¤° à¤à¤¶à¥à¤°à¥à¤µà¤¾à¤¦ दà¥à¤¨à¤¾à¥¤à¤à¤° à¤à¤¸à¤¸à¥ à¤à¤¹à¤¨à¤¾ à¤à¤¸à¤à¤¾ यॠà¤à¤¦à¤® लाà¤à¥à¤ बà¤à¥à¤à¤¿à¤¯à¥à¤ à¤à¥ लिà¤â¦ pic.twitter.com/W8JhdgXdEr
â Anupam Kher (@AnupamPKher) June 29, 2023
തുടര്‍ന്ന് നിരവധി പേരാണ് ഇഷിതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. നടന് അനുപം ഖേറും പ്രശംസയുമായി എത്തി. ഇഷിത സൈന്യത്തില്‍ ചേര്‍ന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നാണ് അനുപം ഖേര്‍ പറഞ്ഞത്. ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


