ഷോർട്ട് ഡ്രസ് അണിഞ്ഞ് കടലിൽ കളിക്കുന്ന റിമയെയാണ് ഫോട്ടോയിൽ കാണുന്നത്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:07 am IST

News Now

ശക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമയുടെ പുതിയ ഫോട്ടോഷൂട്ടാണ്. കടൽത്തീരത്തു നിന്നുള്ളതാണ് ചിത്രങ്ങൾ. 

ഷോർട്ട് ഡ്രസ് അണിഞ്ഞ് കടലിൽ കളിക്കുന്ന റിമയെയാണ് ഫോട്ടോയിൽ കാണുന്നത്. ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് സ്റ്റൈലിസ്റ്റ്. ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കൂടാതെ ദർശന രാജേന്ദ്രൻ, കവിത നായർ, അഭിരാമി ഉൾപ്പടെ നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തി.

2019ൽ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കൽ ചിത്രം. ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates