'വാപ്പച്ചിയെ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്; എന്നെ കൊണ്ട് അതിനൊന്നും പറ്റില്ല' - വിഡിയോ

പക്ഷേ വാപ്പച്ചി എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് എനിക്ക് അറിഞ്ഞു കൂടാ.

Shane Nigam
ഷെയ്ൻ നി​ഗം (Shane Nigam)എക്സ്പ്രസ്
Edited by :Hima Prakash
Last Updated :26 ജൂലൈ 2025, 10:27 am IST

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷെയ്ൻ നി​ഗം. ബാലതാരമായാണ് ഷെയ്ൻ അഭിനയ രം​ഗത്തേക്ക് എത്തുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ആർഡിഎക്സ് തുടങ്ങി നിരവധി ചിത്രങ്ങളിലെ നടന്റെ പെർഫോമൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. താനൊരു സിനിമാ നടൻ ആകണമെന്ന് വാപ്പച്ചി (അബി) ആ​ഗ്രഹിച്ചിട്ടുണ്ടാകാമെന്ന് പറയുകയാണ് ഷെയ്ൻ ഇപ്പോൾ.

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ. "സ്റ്റേജിലെ വാപ്പച്ചിയെ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അഞ്ച് മിനിറ്റു കൊണ്ട് ഈ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് എങ്ങനെയാണ് കഴിയുതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാൻ ഒരു കോളജിലൊക്കെ പോയി സംസാരിക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ എന്റെ കൈയിൽ നിന്ന് പോകും.

പക്ഷേ വാപ്പച്ചി എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് എനിക്ക് അറിഞ്ഞു കൂടാ. ഭയങ്കര ബ്രില്യന്റ് ആണ്. വാപ്പച്ചി 30-45 മിനിറ്റൊക്കെയുള്ള വൺ മാൻ ഷോ അവതരിപ്പിക്കുമായിരുന്നു. മിക്ക കണ്ടന്റുകളും സ്പോട്ട്- ഇംപ്രവൈസ് ചെയ്‌തതാണ് അവതരിപ്പിക്കുന്നത്. പ്ലാൻ ചെയ്ത് ചെയ്യുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല".- ഷെയ്ൻ പറഞ്ഞു.

"റിയൽ ഇമോഷൻ ആളുകളിലേക്ക് എത്തിക്കാൻ പറ്റിയാൽ നല്ലതായിരിക്കുമെന്ന് വാപ്പച്ചി എപ്പോഴും പറയാറുണ്ട്. ഞാനൊരു സിനിമാ നടൻ ആകണമെന്ന് വാപ്പച്ചിക്ക് ആ​ഗ്രഹമുണ്ടായിട്ടുണ്ടാകും, പക്ഷേ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. പറവ ആണ് വാപ്പച്ചി എന്റെ അവസാനം കണ്ട സിനിമ.

തിയറ്ററിൽ ആളുകൾ എന്നെ കണ്ട് കൈയടിച്ചപ്പോൾ വാപ്പച്ചിയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു".- ഷെയ്ൻ വ്യക്തമാക്കി. "അബിയുടെ മകൻ എന്ന ലേബൽ സിനിമയിൽ എന്നെ സഹായിച്ചിട്ടുണ്ട്.

റോളുകൾ കിട്ടുന്നതിനെക്കുറിച്ച് എനിക്കറിയില്ല. എവിടെയെങ്കിലും ചെന്നു കഴിയുമ്പോൾ വാപ്പച്ചിയുടെ ഫ്രണ്ട് ആണ് കേട്ടോ എന്ന് പറയാത്ത ആളുകൾ കുറവാണ്. എല്ലാവരും ആയിട്ട് സൗഹൃദമുള്ള എന്നാൽ ഒരുപാട് സുഹൃത്തുക്കളില്ലാത്ത ഒരാളായിരുന്നു വാപ്പച്ചി എന്നാണ് എനിക്ക് തോന്നുന്നത്. അതൊരു സ്നേഹമാണ്.

ഞാൻ ഭയങ്കര ഇമോഷണൽ ആണ്. ഞാനെന്തെങ്കിലും ചെയ്യുകയാണെങ്കിൽ എന്റെ മാക്സിമം ഞാൻ അതിനായി നൽകും. സ്വാഭാവികമായും, ചില പ്രശ്നങ്ങൾ അതിൽ വരും. ഞാൻ വളരെ സെൻസിറ്റീവ് ആണ്".- ഷെയ്ൻ കൂട്ടിച്ചേർത്തു.

News Now

Summary

Actor Shane Nigam talks about his father Abi stage performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates