നടന്‍ സിദ്ധാന്ത് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.

നടന്‍ സിദ്ധാന്ത്/ ഇന്‍സ്റ്റഗ്രാം
Last Updated :20 January 2024, 9:08 am IST


മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.

മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്പരകളില്‍ സിദ്ധാന്ത് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കസൗത്തി സിന്ദഗി കേ, കൃഷ്ണ അര്‍ജുന്‍. ക്യാ ദില്‍ മേം ഹേ തുടങ്ങിയ ശ്രദ്ധേയമായ പരമ്പരകളാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now