ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് പ്രചരണങ്ങൾ

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:17 am IST

News Now

ശ്രീലങ്കൻ തമിഴ് പെൺകുട്ടിയുമായി നടൻ ചിമ്പു വിവാഹിതനാകുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ പ്രചരണം. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് പ്രചരണങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ്. വാർത്തയിൽ യാതൊരു സത്യവുമില്ലെന്ന് ചിമ്പുവിന്റെ മീഡിയ മാനേജർ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

ഒരു ശ്രീലങ്കൻ തമിഴ് പെൺകുട്ടിയുമായി ചിമ്പുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത ഞങ്ങൾ നിഷേധിക്കുകയാണ്. അതിൽ ഒരു സത്യവുമില്ല. വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങൾ വാർത്തയാക്കുമ്പോൾ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു. വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷ വാർത്ത ഉണ്ടെങ്കിൽ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയായിരിക്കും, പ്രസ്‍താവനയിൽ പറയുന്നു.

ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന 'പത്ത് തല'യാണ് ചിമ്പുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അനു സിത്താര, പ്രിയാ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates