ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷമായിരുന്നു നടന്റെ പ്രതികരണം

ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:07 am IST

News Now

‌

കൊച്ചി: മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഓൺലൈൻ മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അതേസമയം താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ നടൻ പ്രതികരിച്ചത്. 

ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേസിനെ സംബന്ധിച്ച് ശ്രീനാഥ് ഭാസി പ്രതികരിച്ചത്. "ഞാൻ ആരെയും തെറിവിളിച്ചിട്ടില്ല, എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണ്", ശ്രീനാഥ് ഭാസി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാൻ ആവശ്യപ്പെട്ട നടൻ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates