പുതിയ വൈറസ് വകഭേദമല്ലെന്ന് തെളിയിക്കാൻ ഈ വിഡിയോ കാണിക്കേണ്ടിവന്നു: സുദേവ് നായർ 

വിമാനത്തിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

കഥാപാത്രത്തിനുവേണ്ടി നടൻ സുദേവ് നായർ ചെയ്യുന്ന തയ്യാറെടുപ്പുകൾ മുമ്പും വാർത്തയായിട്ടുണ്ട്. അഭിനയത്തിനൊപ്പം ഫിറ്റ്നസ്സിനും പ്രാധാന്യം നൽകുന്ന താരമാണ് സുദേവ്. ഇപ്പോഴിതാ വിമാനത്തിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

എയർലൈൻസ് ജീവനക്കാർക്ക് തന്നെ കുറിച്ചുണ്ടായ തെറ്റിദ്ധാരണയെയും അതെങ്ങനെ മാറ്റിയെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ താരം പറയുന്നത്. ജിമ്മിൽ ഡെഡ് ഹാങ് പുൾ അപ്പ് ചെയ്തതിന്റെ ഫലമായി താരത്തിന്റെ കൈകളിൽ പലയിടത്തും തൊലികൾ പോയി ചോര പാടുകൾ രൂപപ്പെട്ടിരുന്നു. ഇരുമ്പ് കമ്പിയിൽ തൂങ്ങിയപ്പോൾ തൊലി ഇളകി വന്നതാണെന്ന് വിഡിയോയിൽ സുദേവ് കാണിക്കുന്നുണ്ട്. എന്നാൽ ഇതുമായി വിമാനത്തിൽ കയറാൻ ചെന്നപ്പോൾ പുതിയ വൈറസ് വല്ലതുമാണോ എന്നായിരുന്നു സംശയം. അല്ലെന്ന് തെളിയിക്കാൻ വിഡിയോ കാണിച്ചുകൊടുക്കേണ്ടിവന്നെന്നും താരം പറയുന്നു. 

ഭീഷ്മ പർവ്വം ആണ് സുദേവിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now