
സ്വര ഭാസ്കര്‍ വിവാഹിതയായി, വരൻ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്
ജനുവരി ആറിനാണ് സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്

ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷവാർത്ത പുറത്തുവിട്ടത്. ജനുവരി ആറിനാണ് സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other!
â Swara Bhasker (@ReallySwara) February 16, 2023
Welcome to my heart @FahadZirarAhmad Itâs chaotic but itâs yours! â¥ï¸ pic.twitter.com/GHh26GODbm
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവരും കണ്ടുമുട്ടുന്നതും പ്രണയ നാളുകളും വ്യക്തമാക്കിക്കൊണ്ട് രണ്ട് മിനിറ്റുവരുന്ന വിഡിയോ സ്വര പോസ്റ്റ് ചെയ്തു. രജിസ്റ്റർ വിവാഹത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്. പക്ഷേ അത് നിങ്ങളുടേതാണ്, വീഡിയോയ്ക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു. കലാപം ഇത്രയും മനോഹരമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഇതിന് ഫഹദിന്‍റെ മറുപടി. തന്‍റെ കരം പിടിച്ചതിന് നന്ദി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്‍വാദി യുവജന്‍ സഭ പ്രസിഡന്‍റ് ആണ് ഫഹദ്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ സാന്നിധ്യമാണ് സ്വര ഭാസ്കർ. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിനൊപ്പം താരം സമരമുഖങ്ങളിൽ നേരിട്ട് എത്തിയിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


