
'ശരണ്യ മോളെ വിട', അവസാനമായി ഒരുനോക്ക് കാണാനെത്തി ടിനി; സ്നേഹസീമയിൽ നിന്ന് വിഡിയോ
തിരുവനന്തപുരത്തെ ശരണ്യയുടെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് നടൻ പങ്കുവച്ചത്
‘ശരണ്യ മോളെ വിട... വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം’, സ്നേഹസീമയിൽ നിന്നുള്ള ശരണ്യയുടെ അവസാന നിമിഷങ്ങൾ പങ്കുവച്ച് നടൻ ടിനി ടോം കുറിച്ചു. തിരുവനന്തപുരത്തെ ശരണ്യയുടെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഫേസ്ബുക്കിലൂടെ നടൻ പങ്കുവച്ചത്.
‘ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി എന്നുകരുതി നമുക്ക് സമാധാനിക്കാം. വേദന ഒരുപാട് സഹിച്ചാണ് അവൾ വിടപറഞ്ഞത്. സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അവൾക്ക് സാധിച്ചിരുന്നു , ശരണ്യയ്ക്കുവേണ്ടി പ്രാർത്ഥിച്ചവർ, സഹായിച്ചവർ, വീടിനുവേണ്ടി ഒപ്പം നിന്നവർ എല്ലാവരെക്കുറിച്ചും ടിനി വിഡിയോയിൽ ഓർത്തു.
ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാർത്ത അറിഞ്ഞതെന്നും വാർത്ത അറിഞ്ഞ ഉടൻ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുകയായിരുന്നുവെന്നും ടിനി പറയുന്നു. നടി സീമ ജി നായരെയും വിഡിയോയിൽ കാണാം. തിരുവനന്തപുരം ചെമ്പഴന്തിയിലെ ഈ വീട്ടിൽ രോഗം മാറി വന്ന് ശേഷം കാലം സമാധാനത്തോടെ ജീവിക്കണമെന്ന് ശരണ്യ കൊതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



