
വിജയ് വിവാഹമോചിതനായെന്ന് വാർത്തകൾ; സത്യം ഇതാണ്
വിജയുടെ വിക്കിപീഡിയ പേജിൽ വന്ന തിരുത്താണ് അഭ്യൂഹങ്ങൾക്ക് കാരണമായത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സൂപ്പർതാരം വിജയ് യുടെ കുടുംബജീവിതത്തെക്കുറിച്ചായിരുന്നു ചർച്ചകൾ. ഭാര്യ അഞ്ജലിയുമായി താരം വിവാഹമോചനത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വാർത്തകൾ. ഇതിനു പിന്നാലെ താരത്തെക്കുറിച്ച് മോശമായ പല വാർത്തകളും പ്രചരിക്കപ്പെട്ടു. താരത്തിന്റെ വിവാഹമോചന വാർത്തകൾ തള്ളിക്കൊണ്ട് താരത്തിന്റെ അടുത്തവൃത്തങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.
വിജയുടെ വിക്കിപീഡിയ പേജിൽ വന്ന തിരുത്താണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. അഞ്ജലിയുമായി ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം കഴിഞ്ഞെന്നായിരുന്നു നൽകിയിരുന്നു. അതിനു പിന്നാലെ നടന്ന വിജയുടെ പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിലും സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിലും അഞ്ജലിയെ കാണാതിരുന്നതോടെ വേർപിരിയൽ വാർത്ത ചർച്ചയാവുകയായിരുന്നു. അതിനിടെ മറ്റൊരു നടിയുമായി താരം പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ വന്നു.
എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വിജയിയോടടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കൊപ്പം അമേരിക്കയിലായതിനാലാണ് അഞ്ജലി ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് എന്നാണ് പറയുന്നത്. വാരിസിന്റെ റിലീസിന് ശേഷം താരവും കുടുംബത്തിന്റെ അടുത്തേക്ക് പോകും. അടിസ്ഥാനരഹിതമാണ് ഇത്തരം വാർത്തകളെന്നും ആരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വേർപിരിയൽ പരാമർശം വിക്കിപീഡിയയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
ഫാമിലി മാനായാണ് വിജയ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പല പരിപാടികളിലും താരം അഞ്ജലിക്കൊപ്പം എത്താറുണ്ട്. 1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നീ മക്കളുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
