വിജയ്‌യുടെ മകൻ ജേസൺ സംവിധായകനാകുന്നു; നിർമാണം ലൈക്ക പ്രൊഡക്ഷൻസ്

ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്

ജേസൺ സഞ്ജയ് വിജയ് സംവിധായകനാകുന്നു/ എക്‌സ്
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് വിജയ് സംവിധായകനാകുന്നു. തമിഴിലെ ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്റെ ചിത്രം ലൈക്ക പങ്കുവെച്ചു. എന്നാൽ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

'അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസൺ സഞ്ജയ്യുടെ അ​രങ്ങേറ്റ സിനിമയെ ഞങ്ങൾ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ അദ്ദേഹത്തിനെ ആശംസിക്കുന്നു'. ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചു. വ്യത്യസ്തമായ കഥയാണ് ചിത്രത്തിൽ ഒരുങ്ങുന്നതെന്നും പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമായിരിക്കുമെന്നും പ്രൊഡക്ഷൻസ് അറിയിച്ചു.  ‌

2020ല്‍ ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. ലൈക്ക പ്രൊഡക്ഷൻസിനൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചത് ഭാ​ഗ്യമായി കാണുന്നുവെന്ന് ജേസൺ പ്രതികരിച്ചു. സംവിധായകൻ ആകണമെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് തമിഴ് കുമരൻ സാറിനും സുബാസ്കരൻ സാറിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2009 ൽ വേട്ടെെയ്ക്കാരൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം ബാല താരമായി സിനിമയിലെ ​ഗാന ​രം​ഗത്തിൽ ജേസൺ അഭിനയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now