ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇല്ലാതാകുന്നു; വിഡിയോയുമായി വിനായകൻ

ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഭാര്യയുമായി പിരിഞ്ഞതായി പ്രഖ്യാപിച്ചത്

വിനായകൻ/ ഫയല്‍ ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ഭാര്യയുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് നടൻ വിനായകൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഭാര്യയുമായി പിരിഞ്ഞതായി പ്രഖ്യാപിച്ചത്. 

'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യാഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി'- എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞത്. 

രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിൽ ശക്തമായ കഥാപാത്രമായാണ് വിനായകൻ എത്തുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now