നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു 

കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

യൂസഫ് ഹുസൈൻ
Last Updated :20 January 2024, 8:50 am IST

നടൻ യൂസഫ് ഹുസൈൻ(73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്തയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 

നടന്മാരായ അഭിഷേക് ബച്ചൻ, മനോജ് ബാജ്‌പെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  2003ൽ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച് നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികൾ നേർന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈൻ. 

യൂസഫിന്റെ മകൾ സഫീനയുടെ ഭർത്താവാണ് ഹൻസൽ മെഹ്ത. തന്റെ സിനിമാജീവിതത്തിൽ യുസഫ് വഹിച്ച പങ്ക് ഓർത്തുകൊണ്ടായിരുന്നു ഹൻസലിന്റെ കുറിപ്പ്. സംവിധായകനെന്ന നിലയിൽ താൻ ബുദ്ധിമുട്ടിലായപ്പോൾ, കരിയർ അവസാനിച്ചെന്ന് കരുതിയപ്പോൾ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് അമ്മായച്ഛനല്ല മറിച്ച് അച്ഛൻ തന്നെയായിരുന്നെന്നും ഹൻസൽ കുറിച്ചു.
 

News Now