നടന്‍ വിജയ് സേതുപതി അടിയന്തര സഹായമായി തവസിക്ക് ഒരു ലക്ഷം രൂപ നല്‍കി

Last Updated :20 January 2024, 8:33 am IST

News Now

ചെന്നൈ : കാന്‍സര്‍ രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ചികില്‍സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തുവന്ന തമിഴ് നടന്‍ തവസിക്ക് സഹായഹസ്തവുമായി താരങ്ങള്‍. നടന്‍ വിജയ് സേതുപതി അടിയന്തര സഹായമായി തവസിക്ക് ഒരു ലക്ഷം രൂപ നല്‍കി. നടന്‍ സൗന്ദര രാജ വിജയ് സേതുപതിക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്കും, പതിനായിരം രൂപയും കൈമാറി.

നടന്‍ ശിവകാര്‍ത്തികേയന്‍ 25000 രൂപ അടിയന്തര സഹായം നല്‍കി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്നും ശിവകാര്‍ത്തികേയന്‍ അറിയിച്ചിട്ടുണ്ട്. തവസിയുടെ ചികില്‍സ ഏറ്റെടുക്കുന്നതായി ഡിഎംകെ എംഎല്‍എ പി ശരവണന്‍ അറിയിച്ചിട്ടുണ്ട്.

മധുരയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് നടന്‍ ചികിത്സയിലുള്ളത്. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് തവാസി.സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മകന്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates