എന്തൊരു മാറ്റമാണിത്! ഏമി ജാക്‌സന്റെ പുത്തന്‍ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഓപ്പന്‍ഹൈമര്‍ താരത്തെപ്പോലെയെന്ന് കമന്റുകള്‍

താരത്തിന്റെ പഴയ ചിത്രവും പുതിയ ചിത്രവും വച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാവുകള്‍

ഏമി ജാക്‌സന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലും നിറഞ്ഞു നിന്നിരുന്ന താരമാണ് ഏമി ജാക്‌സന്‍. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ മോഡലിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് ഏമിയുടെ പുത്തന്‍ മേക്കോവറാണ്. 

ഉയര്‍ന്ന കവിളുകളുമായുള്ള താരത്തിന്റെ പുത്തന്‍ ലുക്കാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. നടിയെ തിരിച്ചറിയാനാവുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. ഓപ്പന്‍ഹൈമര്‍ താരം സിലിയന്‍ മര്‍ഫിയെ പോലെയുണ്ടെന്ന് പറയുന്നവരുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സുന്ദരിയായ നടിയാണെന്നും സിലിയന്‍ മര്‍ഫി ആവരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. താരത്തിന്റെ പഴയ ചിത്രവും പുതിയ ചിത്രവും വച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാവുകള്‍. 

Story image

തമിഴ് ചിത്രം മദ്രാസ്പട്ടണത്തില്‍ നായികയായാണ് ഏമി ജാക്‌സന്‍ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ വേഷമിട്ടു. 2018ല്‍ പുറത്തിറങ്ങിയ 2.0 ആണ് അവസാന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now