സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

സാരിയിൽ ​ഗ്ലാമറസ് ലുക്കിലാണ് അനുപമ എത്തുന്നത്

അനുപമ പരമേശ്വരൻ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:18 am IST

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് അനുപമ പരമേശ്വരൻ.സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ഓരോ പോസ്റ്റുകൾക്കുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇപ്പോൾ വൈറലാവുന്നത് അനുപമയുടെ പുതിയ ചിത്രങ്ങളാണ്. സാരിയിൽ ​ഗ്ലാമറസ് ലുക്കിലാണ് അനുപമ എത്തുന്നത്. 

നീല ഡിസൈനോടു കൂടിയ വെള്ള  ഫ്ലോറൽ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിയുടെ ബോർഡറുകളിലെ സ്വീക്വൻസുകളോട് കൂടിയുള്ളതാണ് സാരി. സാരിയുടെ ബോർഡറിന് മാച്ച് ചെയ്യുന്ന നീല സ്ലീവ്‍ലെസ് ബ്ലൗസിനൊപ്പമാണ് അനുപമ സാരിയുടുത്തത്. 

കണ്ണിന് ഹൈലൈറ്റ് നൽകിക്കൊണ്ടുള്ളതാണ് അനുപമയുടെ മേക്കപ്പ്. ചുരുണ്ട മുടി അഴിച്ചിട്ടിരിക്കുകയാണ്. നീല കല്ലുകളുള്ള കമ്മലും വളകളുമാണ് ആക്സസറീസായി നൽകിയിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് താരത്തിന്റെ ലുക്ക്. ഇതിനോടകം 11 ലക്ഷത്തിൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now