6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഗൗതമി, മഞ്ജുവിനൊപ്പം വീണ്ടും അഭിനയത്തിലേക്ക് 

മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ​ഗൗതമി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

ദുൽഖർ സൽമാനൊപ്പം അരങ്ങേറ്റം കുറിച്ച നടി ഗൗതമി നായർ ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ‌വീണ്ടും ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്നു. ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ​ഗൗതമി അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ

ദുൽഖറിനൊപ്പം ‍സെക്കന്റ് ഷോ എന്ന ചിത്രത്തിലാണ് ​ഗൗതമി ആദ്യമായി അഭിനയിച്ചത്. ലാൽ ജോസ് ചിത്രം ഡയമണ്ട് നെ​ഗ്ലസിലും ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം സംവിധായികയായി മടങ്ങിയെത്താനാണ് ആദ്യം തയ്യാറെടുത്തത്. വൃത്തം എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചെങ്കിലും നിർമ്മാണപ്രശ്നങ്ങൾ മൂലം സിനിമ പൂർത്തിയാക്കാനായില്ല.

 സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ​ഗൗതമിയുടെ ഭർത്താവ്. ശ്രീനാഥ് സംവിധാനം ചെയ്ത കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now