ജനീലിയയും ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖും നടി പ്രീതി സിന്റയുമാണ് ട്രോളിലെ താരങ്ങൾ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:42 am IST

News Now

നടി ജനീലിയ ദേശ്മുഖ് പങ്കുവച്ച രസകരമായ ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വയം ട്രോളിയുള്ള നടിയുടെ വിഡിയോ കണ്ട് ഏറ്റവും മിക്ക റീൽ എന്നാണ് കമന്റുകൾ. ജനീലിയയും ഭർത്താവും നടനുമായ റിതേഷ് ദേശ്മുഖും നടി പ്രീതി സിന്റയുമാണ് ട്രോളിലെ താരങ്ങൾ. 

മൂവരും ഒന്നിച്ചു പങ്കെടുത്ത ഒരു പരുപാടിക്കിടയിൽ പകർത്തിയ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വിഡിയോയിൽ പ്രീതിയുടെ കൈയിൽ ചുംബിക്കുന്ന റിതേഷിനെയും ഈ രം​​ഗങ്ങൾ അസൂയയോടെ നോക്കിനിൽക്കുന്ന ജനീലിയയെയും ആണ് കാണാൻ കഴിയുക. ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട ജനീലിയ ഈ രം​ഗങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ ചിത്രീകരിച്ചാണ് ട്രോൾ വിഡിയോ ഒരുക്കിയത്. 

ആ വീഡിയോക്ക് പിന്നാലെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടേ? എന്ന് ചോദിച്ചാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നടി വിഡിയോ പങ്കുവച്ചത്.  വീട്ടിൽ എത്തിയതിനുശേഷം റിതേഷിനെ ഇടിച്ചു പരുവമാക്കുന്ന തരത്തിലാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates