
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ താരസംഘടനയുടെ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. വോട്ടു ചെയ്യാന്‍ ക്യൂ നില്ക്കവേ നടി ഹേമ, നടന് ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന് ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രാഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു.
വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവബാലാജി ഇടയ്ക്കുകയറിയപ്പോള് സംഭവിച്ചതാണെന്നാണ് ഹേമ വിശദീകരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് പിന്നാലെ, സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജിവെക്കുകയും ചെയ്തു.
Reyyy pic.twitter.com/jDzzZ0IjPm
â KB (@kostha_bidda) October 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


