'അച്ഛൻ ആര്?..' അമ്മയാകാൻ പോകുന്നെന്ന ഇല്യാന ഡിക്രൂസിന്റെ പോസറ്റിന് താഴെ കമന്റുകൾ

അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത പങ്കുവെച്ച് ഇല്യാന ഡിക്രൂസ്

ഇല്യാന ഡിക്രൂസ്/ ചിത്രം ഇൻസ്റ്റാ​ഗ്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

'ബർഫി' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്കിലും ബോളിവുഡിലും ഒരുപോലെ സജീവമായ താരം തന്റെ വിശേഷങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുെവച്ചിരിക്കുന്നത്.

ഒരു കുഞ്ഞുടുപ്പിന്റെ ചിത്രം പങ്കുവെച്ചാണ് ഇല്യാന സന്തോഷ വാർത്ത പുറത്തുവിട്ടത്. രണ്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മാമ എന്നെഴുതിയ ഒരു ലോക്കറ്റിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാൻ കൊതിയോടെ കാത്തിരിക്കുകയാണെന്നും ഇല്യാന ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആളുകൾ സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തി.  സ്വകാര്യതയ്‌ക്ക് ഏറെ പ്രധാന്യം നൽകുന്ന താരം ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുഞ്ഞിന്റെ അച്ഛനെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഇതുവരെ താരം ഒന്നും പുറത്തുവിട്ടില്ല. ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനോട് താരം ഇതുവരെ പ്ര‌തികരിച്ചിട്ടില്ല. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now