കാറില്‍ വണ്ടി കൊണ്ടുവന്ന് ഇടിച്ചശേഷം അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:01 am IST

News Now

രണ്ടു വയസുകാരി മകള്‍ക്കൊപ്പം കാറില്‍ മുംബൈയിലൂടെ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ മോശം അനുഭവം പറഞ്ഞ് നടി മഹി വിജ്. മഹിയുടെ കാറില്‍ വണ്ടി കൊണ്ടുവന്ന് ഇടിച്ചശേഷം അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്. കാറിന്റെ നമ്പര്‍ വ്യക്തമാകുന്ന വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടാണ് തനിക്കു നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത്.

എന്റെ കാറില്‍ ഇടിച്ച ഈ വ്യക്തി മോശമായി എന്നോട് പെരുമാറി. ബലാത്സംഗ ഭീഷണി നടത്തി. ഇയാളുടെ ഭാര്യയും മോശമായി പെരുമാറി. ഞങ്ങള്‍ക്ക് ഭീഷണിയായ ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണം മുംബൈ പൊലീസ്.- മഹി കുറിച്ചു. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയാനാണ് മുംബൈ പൊലീസ് പ്രതികരിച്ചത്. വോര്‍ളി സ്‌റ്റേഷനില്‍ പോയെന്നായിരുന്നു താരത്തിന്റെ മറുപടി. 

നിരവധി പേരാണ് ട്വീറ്റിന് അടിയില്‍ കമന്റു ചെയ്തത്. ഇത് അങ്ങനെ വെറുതെ വിടരുതെന്നും നിയമപരമായി മുന്നോട്ടു പോകണമെന്നും നിരവധി പേരാണ് നടിയോട് പറഞ്ഞത്. മകള്‍ കൂടെയുള്ളതിനാല്‍ അവളെക്കുറിച്ച് ഓര്‍ത്തുപേടിച്ചുവെന്നും മഹി പറയുന്നുണ്ട്. നടന്‍ ജയ് ബനുഷലിയുടെ ഭാര്യയാണ് മഹി. 2011 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2019 ല്‍ ഇവര്‍ക്ക് മകള്‍ പിറന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates