പൂനെ‌യിൽ പരിപാടി കഴിഞ്ഞ് വരുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

News Now

മുംബൈ: ബോളിവുഡ് നടി മലൈക്ക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പൂനെ‌യിൽ പരിപാടി കഴിഞ്ഞ് വരുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. തലയ്ക്ക് ചെറിയ പരുക്കേറ്റ മലൈകയെെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകൾ മാത്രമാണുള്ളതെന്നും മലൈക ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

നെറ്റിയിൽ ചെറിയ പരുക്കുമാത്രമാണ് മലൈകയ്ക്കുള്ളത്. സിടി സ്കാൻ എടുത്തതിൽ പ്രശ്നങ്ങളൊന്നുമില്ല. നിലവിൽ അവർക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. നീരീക്ഷണത്തിൽ കഴിയുകയാണ്. രാവിലെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നു. 

മുംബൈ - പുണെ എക്‌സ്പ്രസ് വേയില്‍ വച്ചായിരുന്നു അപകടം. മൂന്നു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു. 

ഡ്രൈവറിനും ബോഡി ​ഗാർഡിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അതു വഴി പോയ എംഎൻഎസ് നേതാവാണ് മലൈകയെ ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. മൂന്ന് വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അപകടകാരണം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.