പ്രായമായില്ലേ, ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ; മറുപടിയുമായി മലൈക അറോറ

ഫർഹാൻ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസൽകാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം വലിയ വിമർശനങ്ങൾക്ക് കാരണമായി

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

ബോളിവുഡിലെ സ്റ്റൈൽ ഐക്കനാണ് നടി മലൈക അറോറ. ​താരത്തിന്റെ ലുക്കുകളെല്ലാം വാർത്തയിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ഫർഹാൻ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസൽകാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം വലിയ വിമർശനങ്ങൾക്ക് കാരണമായി . ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

ബ്ലാക് ഷീർ ഗൗൺ ധരിച്ചാണ് മലൈക എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വൻ വിമർശനമാണ് താരത്തിന് നേരിടേണ്ടിവന്നത്. ഇത്തരം വസ്ത്രം ധരിക്കാൻ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളെത്തി. തുടർന്നാണ് പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചത്. ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് മലൈക പറഞ്ഞത്. 

‘‘അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത്. ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ ഞാൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം. ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു’’– മലൈക പറഞ്ഞു. ഇത്തരം ട്രോളുകൾ തന്നെ അലട്ടാറില്ലെങ്കിലും അച്ഛനേയും അമ്മയേയും ഇതൊക്കെ അസ്വസ്ഥരാക്കാറുണ്ട് എന്നാണ് താരം പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now