'രണ്ട് വർഷം', "നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല"; ചിരഞ്ജീവിയുടെ ഓർമ്മയിൽ മേഘ്ന 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്

മേഘന പങ്കുവച്ച ചിത്രം/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

കന്നട നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞിട്ട് രണ്ട് വർഷം. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടിയും ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘന രാജ് താരത്തെ അനുസ്മരിച്ചത്. 

"നീയും ഞാനും... എന്നന്നേക്കും ♾ നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല, നിന്നെപ്പോലെ ആരുമുണ്ടാകില്ല... നീ, ചിരു... വൺ ആൻഡ് ഒൺലി ❤️ ലവ് യൂ ❤️", എന്ന് കുറിച്ചാണ് മേഘ്ന ചിത്രം പങ്കുവച്ചത്. 

2020 ജൂൺ 7ന് ഹൃദയാഘാതത്തെ തുടർന്നാണ് നടൻ മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്ന ​ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിയോ​ഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറിൽ ജനിയർ ചീരുവിന് ജന്മം നൽകി മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now