'17 സെക്കന്‍ഡിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട് മാഡം'; ആസ്വദിക്കൂ എന്ന് നടി ഓവിയ

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗിലാണ് വിഡിയോ പ്രചരിക്കുന്നത്

oviya
ഓവിയSource by : ഇൻസ്റ്റ​ഗ്രാം
Last Updated :14 October 2024, 3:20 pm IST

തമിഴ് നടിയും ബിഗ് ബോസ് താരവുമായ ഓവിയയുടെ സ്വകാര്യ വിഡിയോ ലീക്കായി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗിലാണ് വിഡിയോ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

അതിനിടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ താരത്തിനെതിരെ അധിക്ഷേപവുമായി നിരവധി പേര്‍ എത്തി. ഇപ്പോള്‍ വൈറലാവുന്നത് അധിക്ഷേപ കമന്റിന് താരം നല്‍കിയ മറുപടിയാണ്. 'വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കന്‍ഡ്.' എന്ന് കമന്റ് ചെയ്ത ആളോട് 'ആസ്വദിക്കൂ' എന്നാണ് താരം മറുപടി നല്‍കിയത്. വിഡിയോയ്ക്കു കുറച്ചു കൂടി ദൈര്‍ഘ്യം വേണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അടുത്ത തവണ ആവട്ടെ എന്നാണ് ഇതിന് താരം മറുപടി നല്‍കിയത്. വിഡിയോയിലുള്ള താനല്ല എന്ന് പറയാന്‍ ആവശ്യപ്പെട്ട ആരാധകരോട് അത് രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നാണ് താരം പറഞ്ഞത്.

പ്രചരിക്കുന്ന വീഡിയോ നടിയുടേത് തന്നെയാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. നടിയുടെ കൈയിലെത് പോലുള്ള ടാറ്റൂ വിഡിയോയിലുള്ള യുവതിയ്ക്കും ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. അതിനിടെ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. വിഡിയോ ഡീപ് ഫേക്കാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആക്ഷേപ കമന്റുകള്‍ക്ക് താഴെയുള്ള നടിയുടെ റിപ്ലേയും വലിയ കയ്യടി നേടുന്നുണ്ട്.

Story image
Story image

തൃശൂര്‍ സ്വദേശിയായ ഓവിയ സിനിമാ രംഗത്തേക്ക് എത്തുന്നത് കംഗാരു എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് തമിഴ് സിനിമയില്‍ എത്തിയ താരം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാവുകയായിരുന്നു. ഓവിയ ഹെലന്‍ എന്നാണ് മുഴുവന്‍ പേര്. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now