മഞ്ജു വാര്യർക്കൊപ്പം സെൽഫി; 'ആ​ഗ്രഹം സാധിച്ചു തരാൻ മറന്നില്ലല്ലോ, താങ്ക്സ് ഉണ്ട് ദൈവമേ...' രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ആയിഷ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചെടുത്ത സെൽഫി പങ്കുവെച്ചാണ് രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് 

മഞ്ജു വാര്യർക്കൊപ്പം നടി രാധിക/ചിത്രം ഫേസ്ബുക്ക്
Last Updated :20 January 2024, 9:16 am IST
Edited by :migrator

എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ... താങ്ക്സ് ഉണ്ട് ദൈവമേ… നടി മഞ്ജു വാര്യർക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് നടി രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമരം​ഗത്തെത്തിയപ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് ആ​ഗ്രഹിച്ചവരിൽ ഒരാളാണ് മഞ്ജു വാര്യർ.

കലാതിലകം നേടിയ മഞ്ജുവിന്റെ ചിത്രം മാസികയിൽ കവർഫോട്ടോയായി വന്നപ്പോൾ ആദ്യമായി പരിചയപ്പെടുത്തി തന്നത് തന്റെ അമ്മയാണ്. അന്ന് കണ്ട അതേ കൗതുകത്തിലാണ് മഞ്ജു വാര്യറുടെ കൂടെ 'ആയിഷ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും നോക്കി നിന്നതെന്ന് പോസ്റ്റിൽ രാധിക പറയുന്നു. ആയിഷ എന്ന സിനിമയില്‍ മഞ്ജു വാര്യർക്കൊപ്പം മുഴുനീള വേഷത്തിൽ രാധികയും അഭിനയിക്കുന്നുണ്ട്.

രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഒരു ഡാൻസ് പ്രേമി ആയ എന്റെ 'അമ്മയാണ് മാഗസിൻ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് 'അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു.

ഞാൻ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള actors ൽ ഒരാൾ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയിൽ അത് എനിക്ക് സാധിച്ചില്ല.

ഒടുവിൽ സെൽഫി ഇല്ലാത്ത കാലത്തു 20 - 20 സിനിമയുടെ വിജയാഘോഷ ചടങ്ങിൽ ചേച്ചിയെ നേരിട്ട് കാണുമ്പോൾ… “അയച്ചു തരാം”എന്ന് പറഞ്ഞു photom പിടിച്ച ആൾ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓർത്തു സങ്കടം ആയിരുന്നു എനിക്ക്.

ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാൻ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാൻ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ…

ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാൻ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വർത്തമാനം പറയുമ്പോഴും 'എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോൾ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നിയിരിക്കുന്നു.

ഈ സുന്ദര നിമിഷങ്ങൾ എനിക്ക് തന്ന ആമിർ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ crew നും സ്നേഹം നിറഞ്ഞ നന്ദി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now