'പിന്നെങ്ങനെ പീഡനക്കേസിന് കുറവുണ്ടാകും'; സാനിയയുടെ നൃത്ത വിഡിയോയ്ക്ക് വിമർശനം, മറുപടി നൽകി താരം 

ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്‌തത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

വർക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകർത്തിയ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് നടി സാനിയ അയ്യപ്പൻ. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് സാനിയ റീൽസ് പങ്കുവച്ചത്. ബിക്കിനിയാണ് വേഷം. 

ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്‌തത്. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ താരത്തെ വിമർശിച്ചുള്ള കമന്റുകളും എത്തി. 

Story image

"കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല", എന്നായിരുന്നു കമന്റ്. ഇതിനാണ് സാനിയ മറുപടി നല്‍കിയിരിക്കുന്നത്. "അയ്യോ നാണം എന്താ ചേട്ടാ" എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now