
ഭർത്താവിന് പിറന്നാൾ സമ്മാനമായി ജീപ്പ് മെറിഡിയന് എസ് യുവി; ഞെട്ടിച്ച് ശ്വേതാ മേനോൻ; വിഡിയോ
മെറിഡിയന്റെ ആദ്യത്തെ ഉടമകളാണ് ശ്വേതയും ശ്രീവത്സനും
ഭർത്താവിന് കിടിലൻ പിറന്നാൾ സമ്മാനവുമായി നടി ശ്വേതാ മേനോൻ. ജീപ്പിന്റെ പ്രീമിയം എസ് യുവിയാണ് ഭർത്താവ് ശ്രീവത്സന്‍ മേനോന് സമ്മാനിച്ചത്. ജീപ്പ് മെറിഡിയന് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണിത്. 32.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. മെറിഡിയന്റെ ആദ്യത്തെ ഉടമകളാണ് ശ്വേതയും ശ്രീവത്സനും. താരം തന്നെയാണ് ഭർത്താവിന് ജീപ്പ് സമ്മാനിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്.

കൊച്ചിയിലെ ജീപ്പ് ഡീലര്‍ഷിപ്പായ പിനാക്കിള്‍ ജീപ്പില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്. ജീപ്പ് മെറിഡിയന്റെ സിഗ്നേച്ചര്‍ കളറായ വെല്‍വെറ്റ് റെഡ് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നടി തിരഞ്ഞെടുത്തത്. മെയ് മാസം അവസാനത്തോടെയാണ് ജീപ്പിന്റെ പ്രീമിയം എസ്.യു.വിയായ മെറിഡിയന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനുകളിലാണ് മെറിഡിയന് എത്തിയിരിക്കുന്നത്.

മൂന്ന് നിരയിലായി ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനൊപ്പം ഏറ്റവും മികച്ച ഫീച്ചറുകളും ഒരുക്കിയാണ് മെറിഡിയന് എത്തിയിട്ടുള്ളത്. 10.1 ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആല്ഫൈന് സൗണ്ടി സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ തുടങ്ങിയവയാണ് മെറിഡിയന്റെ സാങ്കേതിക മികവ് തെളിയിക്കുന്ന ഘടകങ്ങള്‍.

2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മെറിഡിയനുള്ളത്. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാന്സ്മിഷന്. പരമാവധി വേഗം 198 കിലോമീറ്ററുള്ള ഈ എസ്.യു.വി. 10.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നിരവധി സുരക്ഷ സംവിധാനങ്ങളും മെറിഡിയന് കൈമുതലായുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
