നടി യമുന വിവാഹിതയായി, വരൻ ദേവൻ; ചിത്രങ്ങൾ

രണ്ട് പെൺമക്കൾക്കൊപ്പമാണ് താരം വിവാഹത്തിനായി എത്തിയത്

യമുനയും ദേവനും മക്കൾക്കൊപ്പം വിവാഹവേളയിൽ ഫേയ്സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:34 am IST

സിനിമ സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി ദേവനാണ് വരൻ. കഴിഞ്ഞ ഏഴാം തിയതി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്  ചടങ്ങുകളിൽ പങ്കെടുത്തത്. 

യമുനയുടെ രണ്ടാം വിവാഹമാണിത്. രണ്ട് പെൺമക്കൾക്കൊപ്പമാണ് താരം വിവാഹത്തിനായി എത്തിയത്. വിവാഹിതയായ വാർത്ത യമുന സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവെച്ചു. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Story image

സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. മൂത്ത മകൾ ആമി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പത്ത് വയസുകാരിയാണ് ഇളയമകൾ ആഷ്മി. മിനിസ്ക്രീനിലൂടെയാണ് യുമന ശ്രദ്ധേയയാവുന്നത്. മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ.അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

News Now