
രാത്രി കറക്കത്തിന് പിന്നാലെ മമ്മൂട്ടി കാമറക്ക് മുൻപിലും എത്തി, വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്
ജനുവരി ആദ്യം വാരം തന്നെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
277 ദിവസം നീണ്ട 'ഹോം ക്വാറന്റീന്' ശേഷം ആദ്യമായി കാമറയ്ക്ക് മുൻപിലെത്തി സൂപ്പർതാരം മമ്മൂട്ടി. മാസങ്ങൾക്ക് ശേഷം ആദ്യമായി താരം വീടിന് പുറത്തേക്ക് ഇറങ്ങിയത് വലിയ വാർത്തയായിരുന്നു. അതിന് പിറ്റേ ദിവസമാണ് മമ്മൂട്ടി കാമറക്ക് മുന്നിലെത്തിയത്. സിനിമയ്ക്കുവേണ്ടിയല്ല ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് മമ്മൂട്ടി അഭിനയിച്ചത്.
വൈകാതെ പുതിയ സിനിമയുടെ സെറ്റിൽ എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. ജനുവരി ആദ്യം വാരം തന്നെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ആദ്യം ആരംഭിക്കുക ഏത് ചിത്രമാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റും സന്തോഷ് നാരായണന്‍റെ വണ്ണുമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.
ഇതിൽ ദി പ്രീസ്റ്റിലെ മമ്മൂട്ടിയുടെ ഭാഭാഗങ്ങൾ കോവിഡ് കാലത്തിന് മുൻപേ ചിത്രീകരിച്ചിരുന്നു. 'വണ്ണി'ല്‍ അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ടെയ്‍ല്‍ എന്‍ഡിലേക്ക് വേണ്ട ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഇത് ആള്‍ക്കൂട്ടം വേണ്ട ഭാഗങ്ങളാണെന്നും കൊവിഡ് സ്ഥിതിഗതി വിലയിരുത്തിയിട്ടേ ചിത്രീകരണം തീരുമാനിക്കൂവെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അമല്‍ നീരദിന്‍റെ 'ബിലാല്‍' ആണ് മമ്മൂട്ടിക്ക് പുതുതായി തുടങ്ങേണ്ട മറ്റൊരു ചിത്രം.
കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ മരടിലെ തന്റെ പുതിയ വീടിനുള്ളിലായിരുന്നു മമ്മൂട്ടി. ചെറുമകൾ മറിയത്തിനൊപ്പം സമയം ചെലവഴിച്ച് ആരോഗ്യസംരക്ഷണവുമൊക്കെയായി മുന്നോട്ടുപോവുകയായിരുന്നു. ഒൻപത് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് താരം നഗരത്തിൽ രാത്രി കറക്കത്തിനായി ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
