
കാന്താര ടീമിനൊപ്പം ഭൂതകോലം കാണാനെത്തി ഋഷഭ് ഷെട്ടി, പഞ്ജുരുളിയുടെ അനുഗ്രഹം തേടി; വിഡിയോ
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി പഞ്ജുരുളി ദൈവയുടെ അനുഗ്രഹം തേടാൻ എത്തിയ ഋഷഭ് ഷെട്ടിയുടെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു കാന്താര. വലിയ ആഘോഷമൊന്നുമില്ലാതെ എത്തിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ഇപ്പോൾ വൻ താരമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി പഞ്ജുരുളി ദൈവയുടെ അനുഗ്രഹം തേടാൻ എത്തിയ ഋഷഭ് ഷെട്ടിയുടെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
ಮà³à²¤à³à²¤à³à²°à³ ನà²à³à²à²¿à²² ಪà²à²à³à²°à³à²²à²¿ ದà³à²µà²¦ ನà³à²®à³à²¤à³à²¸à²µà²¦à²²à³à²²à²¿ #blessed #DaivaPanjurli pic.twitter.com/bQ5grmFXxI
â Rishab Shetty (@shetty_rishab) April 28, 2023
ഭൂത കോല ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരത്തിന്റെ അടുത്തെത്തി പഞ്ജുരുളി ദൈവ അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം. നിങ്ങൾ പ്രകൃതിക്ക് കീഴടങ്ങുകയും ജീവിതത്തിൽ വിജയവും സ്വാതന്ത്ര്യവും നിങ്ങൾക്ക് നൽകിയ ദൈവത്തെ ആരാധിക്കുകയും വേണം എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഋഷഭ് ഷെട്ടിക്കൊപ്പം കാന്താര ടീമും ഉണ്ടായിരുന്നു.
പ്രാദേശിക സംസ്‌കാരത്തെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച കാന്താര ആഗോളതലത്തില്‍ 400 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.കാന്താരയുടെ നൂറാം ദിവസമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഇപ്പോൾ കണ്ടത് രണ്ടാം ഭാഗമാണെന്നും ആദ്യ ഭാഗമാണ് വരാനിരിക്കുന്നതെന്നും ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം തിയറ്ററിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


