ഇത് അര്‍ച്ചന, വയസ്സ് 28, വേറൊരു കുഴപ്പോമില്ല; 'അർച്ചന 31 നോട്ടൗട്ട്' ട്രെയിലർ  

ബി എഡ് കഴിഞ്ഞ പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ് അർച്ചന

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:57 am IST

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അർച്ചന 31 നോട്ടൗട്ട്' ‌ട്രെയിലർ പുറത്തുവിട്ടു. ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററിലെത്തും. അർച്ചന എന്ന കഥാപാത്രത്തിന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ബി എഡ് കഴിഞ്ഞ പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ് അർച്ചന. 

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അഖിൽ അനിൽകുമാർ ആണ് ചിത്രം ഒരുക്കുന്നത്.  ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

പാലക്കാടൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now