
അജിത്തിന്റെ വിളയാട്ട് ഇനി നെറ്റ്ഫ്ലിക്സില്‍; തുനിവിന്റെ റിലീസ് പ്രഖ്യാപിച്ചു
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക
ബോക്സ് ഓഫിസിലെ മിന്നും വിജയത്തിനു പിന്നാലെ ഒടിടി കീഴടക്കാന്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ എത്തുന്നു. പുതിയ ചിത്രം തുനിവിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. നെറ്റ്ഫഌക്സ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തിയത്. വിജയ് ചിത്രം വാരിസിനൊപ്പം ഏറ്റുമുട്ടിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
It is time for the explosions to begin because Ajith Kumar is finally here!
â Netflix India South (@Netflix_INSouth) February 3, 2023
Thunivu is coming to Netflix on Feb 8th in Tamil, Telugu, Malayalam, Kannada and Hindi and we cannot stay CHILLA CHILLA! #ThunivuOnNetflix #NoGutsNoGlory pic.twitter.com/og49yHrRAF
എന്നാല്‍ ബോക്സ് ഓഫിസില്‍ ചിത്രം വന്‍ വിജയമായിരുന്നു. 100 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്. അജിത്തിന്റെ കരിയറിലെ ഏറ്റവും ഹിറ്റായ സിനിമകളില്‍ ഒന്നായി തുനിവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



