
News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

ന്യൂഡല്ഹി: 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടന് അല്ലു അര്ജുന്. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായി കത്തിയാവാഡി) കൃതി സനോണും (മിമി) പങ്കിട്ടു. മാധവൻ സംവിധാനം ചെയ്ത റോക്കട്രിയാണ് മികച്ച ചിത്രം.
മറാഠി ചിത്രം ഗോദാവരിയിലൂടെ നിഖിൽ മഹാജൻ മികച്ച സംവിധായകനായി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. സംഗീത സംവിധാനത്തിനുള്ള പുരസ്കാരം കീരവാണി (ആര്ആര്ആര്), ദേവീശ്രീ പ്രസാദും (പുഷ്പ) എന്നിവര് പങ്കിട്ടു. കാലഭൈരവയാണ് മികച്ച ഗായകന്. ശ്രേയ ഘോഷാലാണ് ഗായിക.
ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്സിന് പ്രത്യേക ജൂറി പരാമര്ശം. മികച്ച മലയാളം ചിത്രവും ഹോം ആണ്. മികച്ച തിരക്കഥയ്ക്ക് നായാട്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര് അര്ഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി.
മികച്ച ആനിമേഷന് ചിത്രത്തിനുള്ള പുരസ്കാരം മലയാളത്തിന് ലഭിച്ചു. കണ്ടിട്ടുണ്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം. അദിതി കൃഷ്ണദാസ് ആണ് സംവിധാനം.
ഈ വാര്ത്ത കൂടി വായിക്കൂ ദേശീയ ചലച്ചിത്ര അവാര്ഡ്; ഇന്ദ്രന്സിന് പ്രത്യേക പരാമര്ശം; മികച്ച മലയാളചിത്രം ഹോം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

