
പുഷ്പ: 2 ടീസര്‍, അല്ലു അര്ജുന് റീ ടേക്ക് എടുത്തത് 51 തവണ
ആ രംഗം പെര്‍ഫെക്ട് ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു

അല്ലു അര്ജുന് നായകനാകുന്ന പുതിയ ചിത്രം പുഷ്പ: ദ റൂള്‍ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. ആ ടീസര്‍ രംഗത്തിനായി അല്ലു ഏറെ കഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
ആ രംഗം പെര്‍ഫെക്ട് ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു താരത്തിന്റെ താല്‍പ്പര്യം മൂലമാണ് ഇത്രയേറെ റീ ടേക്കുകള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.
ടീസറില്‍ പക്ഷെ ഫഹദ് ഫാസിലിന്റെ ഒരു സീന്‍ പോലും ഇല്ലാത്തത്തില്‍ ചില പ്രേക്ഷകര്‍ക്ക് നിരാശയുണ്ട്. എന്നാല്‍ ഇത് അല്ലു അര്ജുന് പിറന്നാള്‍ സ്പെഷ്യല്‍ ടീസര്‍ എന്ന ആശ്വാസത്തിലാണ് മലയാളി പ്രേക്ഷകര്‍.
മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വര്‍ഷം അല്ലു അര്ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
WHAT TO READ NEXT

യുവനടന് സുജിത്ത് രാജേന്ദ്രന് അപകടത്തില്‍ മരിച്ചു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


ടിഗോറിന്റെ അപ്ഡേറ്റഡ് പതിപ്പ്; ടാറ്റ ഏരിസിന്റെ കുടുതല്‍ ഫീച്ചറുകള്‍ അറിയാം, ടീസര്‍ പുറത്ത്

'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ
