തുറന്നാൽ ഉള്ളിയല്ല, തണ്ണിമത്തൻ കിട്ടും; അൽഫോൺസ് പുത്രൻ

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്

അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

മലയാളത്തിന്റെ ഇഷ്ട സംവിധായകനാണ് അൽഫോൺസ് പുത്രൻ. പ്രേമം റിലീസ് ചെയ്ത് ഏഴ് വർഷത്തിന് ശേഷം അടുത്തിടെയാണ് അൽഫോൺസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ വർക്കുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അൽഫോൺസ് പുത്രന്റെ പുതിയ പോസ്റ്റാണ്. 

'തുറന്നു കഴിഞ്ഞാൽ എല്ലാം ഉള്ളി പോലെയാണ് എന്നൊരു ചൊല്ലുണ്ട്. എന്നാൽ ഞാൻ വിശ്വസിക്കുന്നത് എന്തെന്നാൽ, നിങ്ങൾ എന്തെങ്കിലും തുറക്കാൻ തീരുമാനിച്ചാൽ അതിൽ നിന്ന് തണ്ണിമത്തൻ കിട്ടാനും സാധ്യതയുണ്ട് എന്നാണ്'- അൽഫോൺസ് കുറിച്ചു. പുതിയ ചിത്രത്തെക്കുറിച്ചാണ് അൽഫോൺസിന്റെ കുറിപ്പെന്നാണ് സിനിമാപ്രേമികൾ കരുതുന്നത്. 

പാട്ട് തണ്ണിമത്തൻ പോലെയായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി ആരാധകരാണ് പുതിയ സിനിമയുമായി വരാൻ പറഞ്ഞ് കമന്റുകൾ ചെയ്തിരിക്കുന്നത്. പ്രേമത്തിന് ശേഷമുള്ള അൽഫോൺസ് പുത്രന്റെ സിനിമയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നയൻതാരയാണ് പാട്ടിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ലോക സിനിമചലച്ചിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം എന്ന ടാ​ഗ് ലൈനോടെയാണ് പാട്ടിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now