അമേരിക്കന്‍ സൂപ്പര്മോഡലിനെ സ്റ്റേജിലേക്ക് വിളിച്ച് അനുവാദമില്ലാതെ ചുംബിച്ചു; വരുണ്‍ ധവാനെതിരെ രൂക്ഷവിമര്‍ശനം, മറുപടിയുമായി താരം
ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വരുണ്‍ ധവാനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് വന്‍ ആഘോഷമായിരുന്നു. ഹോളിവുഡില്‍ നിന്നു വരെ വന്‍ താരനിരയാണ് പരിപാടിക്കെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വരുണ്‍ ധവാന്റെ ഒരു ഡാന്‍സ് വിഡിയോ ആണ്. അമേരിക്കന്‍ സൂപ്പര്‍മോഡലായ ജിജി ഹാഡിഡിനെ സ്റ്റേജിലേക്ക് വിളിച്ച കയ്യില്‍ എടുത്തുയര്‍ത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. കൂടാതെ ജിജിയുടെ കവിളില്‍ താരം ഉമ്മവെക്കുന്നതും വിഡിയോയിലുണ്ട്.
ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വരുണ്‍ ധവാനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വെച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ഒരു വിഭാഗം കണ്ടെത്തി. ഇതോടെ വരുണ്‍ ധവാനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
ജിജിയെ പോലുള്ള സൂപ്പര്മോഡലിനുപോലും ഇവിടെ രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്ലാന്‍ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു താരം ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ വരുണിനെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി.
I guess today you woke up and decided to be woke. So lemme burst ur bubble and tell u it was planned for her to be on stage so find a new Twitter cause to vent about rather then going out and doing something about things . Good morning https://t.co/9O7Hg43y0S
â VarunDhawan (@Varun_dvn) April 2, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


