'ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്'; പരിഹാസവുമായി അമേയ മാത്യു

തന്റെ ഇൻബോക്സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് താരം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്

ചിത്രം; ഇൻസ്റ്റ​ഗ്രാംCAPT
Last Updated :20 January 2024, 8:57 am IST

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. മനോഹരമായ ഫോട്ടോഷൂട്ടുകൾ രസകരമായ അടിക്കുറിപ്പിലാണ് താരം പങ്കുവയ്ക്കാറുള്ളത്. ചിത്രങ്ങൾക്കൊപ്പം താരത്തിന്റെ അടിക്കുറിപ്പുകളും വൈറലാവാറുണ്ട്. ഇപ്പോൾ തന്റെ ഇൻബോക്സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് താരം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്. 

'ലോല 2022 - ദൈവമേ... പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല... നിങ്ങൾ നന്നായതായി ഞാനും, ഞാൻ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകൾ ക്ലിയർ ചെയ്യുക.'- അമേയ കുറിച്ചു. ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്. 

താരത്തിന്റെ രസകരമായ പോസ്റ്റിൽ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കോഴി ശല്യം കൂടുതലാണോ മാഡം എന്നായിരുന്നു ഒരാളുടെ ചോദ്യം. കോഴികൾ അല്ലാത്തവരെ എന്തു ചെയ്യും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഒന്നും ചെയ്യാനില്ല എന്നാണ് ഇതിന് അമേയ മറുപടി നൽകിയത്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now