ബിനീഷിന്റെ കാര്യത്തിൽ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; പ്രതികരണവുമായി സുരേഷ് ​ഗോപി

കേസിൽ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും സുരേഷ് ​ഗോപി

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

കൊച്ചി: ബിനീഷ് കോടിയേരി കേസിൽ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എടുത്തുചാടി എടുത്ത പല തീരുമാനങ്ങളും വിമർശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം സംഘടന ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാനാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ തീരുമാനിച്ചത്. സംഘടനയിൽ നിന്ന് ബനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംഘടന എത്തിയതായാണ് റിപ്പോർട്ടുകൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now