മോഹൻലാൽ തുടരില്ല, അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ജ​ഗദീഷ്? ശ്വേത മേനോനും മത്സരത്തിന്

ജ​ഗദീഷ് താരങ്ങളിൽ നിന്ന് പിന്തുണ തേടിയെന്നും വിവരമുണ്ട്.

Jagadish, Shwetha Menon, AMMA
ശ്വേത മേനോൻ, ജ​ഗദീഷ് (AMMA)ഫെയ്സ്ബുക്ക്
Last Updated :24 July 2025, 2:19 pm IST
Edited by :Hima Prakash

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരില്ല. ശ്വേത മേനോൻ, ജ​ഗദീഷ്, രവീന്ദ്രൻ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബനോ വിജയരാഘവനോ ഇല്ലെങ്കിൽ മത്സരിക്കുമെന്ന് ജ​ഗദീഷ് അറിയിച്ചു. ജ​ഗദീഷ് താരങ്ങളിൽ നിന്ന് പിന്തുണ തേടിയെന്നും വിവരമുണ്ട്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനൊപ്പം ജോയ് മാത്യുവും മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ജ​ഗദീഷ്, ബാബുരാജ്, ശ്വേത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നാണ് അമ്മയുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.

തെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത്‌ തുടരുമെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ അദ്ദേഹം ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജ​ഗദീഷും ശ്വേത മേനോനും മത്സര രം​ഗത്തിറങ്ങിയത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ ട്രഷറർ സ്ഥാനത്തേക്കോ ആകും നടൻ രവീന്ദ്രൻ മത്സരിക്കുക. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം ഇത്തവണയുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിക്കുക.

News Now

Summary

AMMA Elections 2025: Actor Jagadish might become AMMA next president.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates