ബാം​ഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും, ഒരുക്കുന്നത് യാരിയാന്റെ സീക്വലായി; ടീസർ

ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസർ പങ്കുവച്ചായിരുന്നു ചിത്രം പ്രഖ്യാപിച്ചത്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാം​ഗ്ലൂർ ഡെയ്സ് മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സിനിമകളിൽ ഒന്നാണ്. മലയാളത്തിൽ മാത്രമല്ല ചിത്രം അന്യഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോൾ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ തയാറെടുക്കുകയാണ്. 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ ആയാണ് ചിത്രം എത്തുക. 

ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസർ പങ്കുവച്ചായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ യാരിയാന്‍റെ സീക്വല്‍ ആയാണ് ചിത്രം വരുന്നത്. യാരിയാൻ 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ നടിമാരും അഭിനയിക്കുന്നുണ്ട്. അനശ്വര രാജനും പ്രിയ വാര്യരുമാണ് ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി റീമേക്കിലുള്ളത്. അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

യാരിയാൻ 2 എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ചിത്രത്തിലെ താരങ്ങൾക്കും സംവിധായകനും ഉൾപ്പടെ മാറ്റമുണ്ട്. ദിവ്യ ഖോസ്‍ല കുമാറിന് പകരം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നായിരിക്കും സംവിധാനം. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2014 ല്‍ പുറത്തെത്തിയ യാരിയാന്‍ സുഹൃത്തുക്കളായ ഒരു കൂട്ടം കോളെജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമാണെങ്കില്‍ രണ്ടാം ഭാഗം ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ്. അനശ്വരയുടെ മാത്രമല്ല പേള്‍ വി പുരി, യഷ് ദാസ്‍ഗുപ്ത എന്നിവരുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഇത്. 2023 മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now