ഗോവിന്ദ് വിഷ്‌ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഷിബു ബേബി ജോൺ, ആന്റണി വർ​ഗീസ്/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:26 am IST

News Now

മലൈക്കോട്ടൈ വാലിബനു ശേഷം ഷിബു ബേബി ജോൺ നിർമിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ ആന്റണി വർ​ഗീസ് പെപ്പെ നായകൻ. ​ഗോവിന്ദ് വിഷ്‌ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോവിന്ദും ദീപുരാജീവനും ചേർന്നാണ്.

നടൻ ആന്റണി വർ​ഗീസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷമായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. 

ചിത്രത്തിൽ ആന്റണി വർഗീസ് നായകൻ. ആന്റണി വർഗീസിന്റെ പിറന്നാൾ ദിനത്തിലാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.  ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായിരിക്കുമിത്. പരസ്യ സംവിധായകൻ ഗോവിന്ദ് വിഷ്ണുവാണ് ഈ ചിത്രമൊരുക്കുന്നത്.

ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളിൽ ആണ് ഷിബു ബേബി ജോൺ ചിത്രം നിർമിക്കുന്നത്. ജനുവരി 25നാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates