മികച്ച അഭിപ്രായമാണ് ഡാൻസിന് ലഭിക്കുന്നത്

നിമിഷയും അനു സിത്താരയും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല നൃത്തത്തിലും കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് അനു സിത്താര. തന്റെ മനോ​ഹരമായ ഡാൻസിങ് വിഡിയോകൾ താരം പങ്കുവെക്കാറുണ്ട്. എന്നാൽ പുതിയ വിഡിയോ സ്പെഷ്യലാണ്. നടി നിമിഷ സജയനൊപ്പമാണ് അനു സിത്താരയുടെ ഡാൻസ്. അഭിനയത്തിലൂടെ നിമിഷ ഞെട്ടിക്കാറുണ്ടെങ്കിലും താരത്തിന് ഡാൻസ് ആദ്യമായാണ് ആരാധകർ കാണുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

'ഉഡി ഉഡി ജാ' എന്ന ഹിന്ദി ​ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെക്കുന്നത്. മിഡ്നൈറ്റ് ഫൺ, അവസാനം വരെ കാണൂ- എന്ന അടിക്കുറിപ്പിലാണ് അനു സിത്താര വിഡിയോ പങ്കുവെച്ചത്. മികച്ച അഭിപ്രായമാണ് ഡാൻസിന് ലഭിക്കുന്നത്. ഇത്തവണ നിമിഷയാണ് സ്കോർ ചെയ്തത് എന്നായിരുന്നു ചിലരുടെ കമന്റ്. ഡാൻസിനൊപ്പം വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധങ്ങൾ ചേർത്ത ബ്ലൂപറും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂപറാണ് ഹൈലൈറ്റ് എന്നായിരുന്നു നടി ശിവദയുടെ കമന്റ്.  കൂടാതെ ബ്ലൂപറിന് കയ്യടിച്ച് ആരാധകരും രം​ഗത്തെത്തി. 

അനു സിത്താരയും നിമിഷയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates