'തടിച്ച് ആന്റിയെ പോലെയായി', അനുഷ്ക ഷെട്ടിയ്ക്ക് രൂക്ഷ പരിഹാസം; പുതിയ ലുക്ക് പുറത്ത്; വിഡിയോ

കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്

അനുഷ്ക ഷെട്ടി/ ചിത്രം ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

വർഷങ്ങൾക്കു മുൻപ് തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി നിറഞ്ഞു നിന്ന താരമാണ് അനുഷ്ക ഷെട്ടി. എന്നാൽ കുറച്ചു നാളായി താരം അപ്രത്യക്ഷമായിരുന്നു. പൊതുവേദികളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. വെള്ള സൽവാർ കമ്മീസ് ധരിച്ചാണ് താരം എത്തിയത്. എന്നാൽ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരത്തിന്റെ ശരീരഭാരം കൂടിയതാണ് ഒരു വിഭാ​ഗത്തിന്റെ പരിഹാസത്തിന് കാരണമായത്. അനുഷ്കയെ ആക്ഷേപിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

തടിവച്ച് ആന്റി ലുക്കായി എന്നാണ് ചിലരുടെ കമന്റ്. ഇപ്പോൾ ബാഹുബലിയിലെ ശിവ​ഗാമിയുടെ റോൾ ചെയ്യാം എന്നാണ് ഒരാൾ കുറിച്ചത്. അനുഷ്കയ്ക്ക് എന്താണ് പറ്റിയത് എന്ന് തിരക്കുന്നവരുമുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. എത്ര വണ്ണം വെച്ചാലും അനുഷ്ക സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. 

പൊതുവേദിയിൽ നിന്ന് മാറിനിൽക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയയിലും ആക്റ്റീവല്ല താരം. അതിനാൽ താരത്തിന്റെ പുതിയ ചിത്രം കണ്ടത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 2020 ൽ റിലീസ് ചെയ്ത നിശബ്ദം എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനം പ്രത്യക്ഷപ്പെട്ടത്. അതേസമയം സിനിമയിൽ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. നവീന്‍ പോളിഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌കയാണ് നായിക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ അനുഷ്‌ക തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now