ഉണ്ണിക്കണ്ണനെ മടിയിലിരുത്തി അനുശ്രീ; ശ്രീകൃഷ്‌ണ ജയന്തി സ്പെഷ്യൽ ഫോട്ടോഷൂട്ട്, വൈറൽ

അനുശ്രീയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അനുശ്രീ/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

മഞ്ഞ പട്ടുടുത്ത് മടിയിൽ ഉണ്ണിക്കണ്ണനെയും ഇരുത്തി താലോലിച്ച് അനുശ്രീ. ശ്രീകൃഷ്‌ണ ജയന്തി ആശംസിച്ച് താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞ സാരിയും സ്വീക്വൻസ് വർക്ക് ചെയ്‌ത ഓറഞ്ച് ബ്ലൈസും ട്രഡിഷ്‌ണൽ ഡിസൈനിൽ ഉള്ള മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീയുടെ ലുക്ക്. 

Story image

'ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്‌ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ!'- എന്ന് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾക്ക് താഴെ ജന്മാഷ്‌ടമി ആശംസകൾ നേർന്ന് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now