'സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം ബ്രേക്ക് എടുക്കണമെന്ന് തോന്നി; അത്തരം സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹം'

സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം എനിക്കൊരു ബ്രേക്ക് എടുക്കണമെന്ന് തോന്നി.

Arya
Aryaവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :14 ഏപ്രിൽ 2026, 5:15 pm IST

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ ആര്യയുടേതായി റിലീസിനെത്തുന്ന സിനിമയാണ് മിസ്റ്റര്‍ എക്‌സ്. മഞ്ജു വാര്യര്‍ അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെല്ലാം മികച്ച സ്വീകരണം ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ആര്യയിപ്പോൾ.

സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം തന്റെ കരിയറിലുണ്ടായ ബ്രേക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്യയിപ്പോൾ. കുറച്ച് അർഥവത്തായ സിനിമകൾ ചെയ്യണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും മാത്രമല്ല വലിയ സിനിമയായതു കൊണ്ട് തന്നെ മിസ്റ്റർ എക്സിന്റെ ഷൂട്ട് തീരാൻ സമയമെടുത്തുവെന്നും ആര്യ പറഞ്ഞു. ​

"സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം എനിക്കൊരു ബ്രേക്ക് എടുക്കണമെന്ന് തോന്നി. കുറച്ച് അർഥവത്തായ സിനിമകൾ ചെയ്യണം എന്നുള്ള ഒരാ​ഗ്രഹം ഉണ്ടായിരുന്നു. മിസ്റ്റർ എക്സ് ഞാൻ കമ്മിറ്റ് ചെയ്തപ്പോൾ തന്നെ സംവിധായകൻ എന്നോട് സ്പെഷ്യൽ ലുക്ക് വേണമെന്ന് പറഞ്ഞു.

മുടി നീട്ടണമെന്നും ബോഡി ഫിറ്റ് ആക്കണമെന്നുമൊക്കെ പറഞ്ഞിരുന്നു. അതിന് കുറച്ചു സമയമെടുത്തു. പിന്നെ ഇതൊരു വലിയ സിനിമയാണ്. കുറേ സ്ഥലങ്ങളിൽ ഷൂട്ടിങ് ഉണ്ടായിരുന്നു. അതുപോലെ നിറയെ ആക്ഷൻ സീനുകളുണ്ട് ഇതിൽ, കുറേ അഭിനേതാക്കളുണ്ട്.

ഇങ്ങനെയുള്ള ചില കാര്യങ്ങൾ കൊണ്ട് തന്നെ ഈ സിനിമ പൂർത്തിയാക്കാൻ കുറച്ചു സമയമെടുത്തു. അത് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനാണെങ്കിലും സമയമെടുത്തു. അതുകൊണ്ടാണ് എനിക്കൊരു ബ്രേക്ക് വന്നത്".- ആര്യ പറഞ്ഞു.

അതേസമയം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. മഞ്ജു വാര്യർ, ​ഗൗതം കാർത്തിക്, ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പൈ ആക്ഷനായെത്തുന്ന മിസ്റ്റർ എക്സ് ഈ മാസം 17 ന് തിയറ്ററുകളിലെത്തും.

News Now

Summary

Cinema News: Actor Arya on his career break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics