ആസിഫ് അലിയും കലിപ്പൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:52 am IST

News Now

ആസിഫ് അലി നായകനായി എത്തുന്ന കാമ്പസ് ചിത്രം കുഞ്ഞെൽദോ റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ആസിഫ് അലിയുടെ കലിപ്പൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ബി​ഗ് ബിയിലെ സൂപ്പർഹിറ്റ് ഡയലോ​ഗും പറഞ്ഞുകൊണ്ട് കൂട്ടുകാർക്കൊപ്പം ഒരുത്തനെ ഇടിക്കാൻ പോകുന്നതാണ് രം​ഗം. മാത്തുക്കുട്ടിയാണ് കുഞ്ഞെൽദോ സംവിധാനം ചെയ്യുന്നത്. 

മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. ആലുവ യുസി കോളജിൽ ചിത്രീകരിച്ച ചിത്രം പറയുന്നത് സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. ഡിസംബർ 24ന് തീയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates