തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:07 am IST

News Now

തൃശൂർ; ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ അന്തരിച്ചു. 41 വയസായിരുന്നു.  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപു മുങ്ങി മരിക്കുകയായിരുന്നു. രാവിലെ അഞ്ച് മണിയോടെയാണ് ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനായി പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. 

തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതദേഹം മുങ്ങിയെടുത്തത്.  ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. 

മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും ശ്രദ്ധേയനാണ് ദീപു ബാലകൃഷ്ണൻ. 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.  'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates