'താങ്കളുടെ അമ്മയുടെ ഉൾപ്പടെ സകല പെണ്ണുങ്ങളുടേയും സൂപ്പർ തന്നെയാണ്', അശ്ലീല കമന്റിന് അശ്വതിയുടെ മറുപടി; ക്ഷമ പറഞ്ഞ് യുവാവ്

​ഗർഭിണിയായ താരം തന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്

അശ്വതി ശ്രീകാന്ത്/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:44 am IST


അവതാരികയായി എത്തി മലയാളികളുടെ മനസു കവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ വൈറലായ താരം തന്റെ നിലപാടുകളെല്ലാം വ്യക്തമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ്. ​ഗർഭിണിയായ താരം തന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്. 

താരത്തിന്റെ മാറിടത്തെക്കുറിച്ചായിരുന്നു കമന്റ്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. 'സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്'- അശ്വതി ശ്രീകാന്ത് കുറിച്ചു. 

Story image

ഇതോടെ സോഷ്യൽ മീഡിയയിൽ അശ്വതിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. ഇത്തരത്തിലുള്ളവർക്ക് കൃത്യമായി മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്. അതിനിടെ കമന്റിട്ടയാളുടെ ഫെയ്സ്ബുക്ക് ഐഡി കണ്ടുപിടിച്ച് വൻ വിമർശനം ഉയർന്നു. അതിനു പിന്നാലെ വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now