മുണ്ടു മടക്കിക്കുത്തി പവൻ കല്യാൺ, മാസായി ഭീംല നായക്കിന്റെ വിഡിയോ

ഭീംല നായക് എന്ന പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് പുറത്തുവന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ചിത്രത്തിന്റെ വിവിധ റീമേക്കുകൾ ഒരുങ്ങുകയാണ്. തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണ ദ​ഗുബട്ടിയുമാണ് നായകരാവുന്നത്. ഇപ്പോൾ ആരാധകരെ അവേശത്തിലാക്കുകയാണ് ചിത്രത്തിലെ പുതിയ വിഡിയോ. ഭീംല നായക് എന്ന പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് പുറത്തുവന്നത്.

ഭീംല നായക്കായുള്ള പവൻ കല്യാണിന്റെ മാസ് രം​ഗമാണ് വിഡിയോയിലുള്ളത്. മുണ്ടു മടക്കിക്കുത്തി കയറിവരുന്ന ഭീംല നായക്കിനെയാണ് കാണുന്നത്. ബിജു മേനോൻ അഭിനയിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തിന്റെ തെലുങ്കു വേർഷനാണ് ഭീംല നായക്ക്.  ചിത്രത്തിന്റെ റിലീസ് ദിവസവും പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 2ന് ചിത്രം തീയേറ്ററുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാ​ഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റങ്ങളുമായാണ് തെലുങ്ക് പതിപ്പ് എത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now